കെഎസ്‌ആർടിസിക്ക്‌ അന്താരാഷ്‌ട്ര പുരസ്‌കാരം

news image
Jun 6, 2023, 9:12 am GMT+0000 payyolionline.in

തിരുവനന്തപുരം > ബെൽജിയം ആസ്ഥാനമായുള്ള ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പബ്ലിക് ട്രാൻസ്പോർട്ട് (യുഐടിപി) ഏർപ്പെടുത്തിയ അന്താരാഷ്ട്ര പുരസ്‌കാരം കെഎസ്ആർടിസിക്ക്. സ്പെയിനിലെ ബാഴ്‌സലോണയിൽ നടക്കുന്ന യുഐടിപി പൊതു ​ഗതാ​ഗത ഉച്ചകോടിയിൽ  കെഎസ്ആർടിസിക്കുള്ള പ്രത്യേക പുരസ്‌കാരം കെഎസ്ആർടിസി സിഎംഡിയും സംസ്ഥാന ​ഗതാഗത സെക്രട്ടറിയുമായ ബിജുപ്രഭാകർ   ഏറ്റുവാങ്ങി.

കഴിഞ്ഞ മൂന്നുവർഷമായി കെഎസ്ആർടിസിയിൽ നടക്കുന്ന പുനഃക്രമീകരണ പ്രവർത്തനങ്ങൾക്കുള്ള അം​ഗീകാരമായാണ് കെഎസ്ആർടിസിയെ ഈ പുരസ്‌കാരത്തിനായി പരിഗണിച്ചത്. 4 മുതൽ 7 വരെയാണ് ഉച്ചകോടി നടക്കുന്നത്. തിങ്കളാഴ്‌ച നടന്ന ചടങ്ങിൽ കെഎസ്ആർടിസിയോടൊപ്പം ജപ്പാനിൽനിന്നുള്ള ഈസ്റ്റ് ജപ്പാൻ റെയിൽവേ കമ്പനി, ചൈനയിൽ നിന്നുള്ള ബെയ്‌ജിങ്‌ പബ്ലിക് ട്രാൻസ്‌പോർട് കോർപറേഷൻ, ജക്കാർത്തയിൽ നിന്നുള്ള മാസ്സ് റാപിഡ് ട്രാൻസിറ്റ് എന്നീ സ്ഥാപനങ്ങളും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe