കെഎസ്ആർടിസി ബസിൽ 17കാരന് നേരെ ലൈംഗികാതിക്രമം; പത്തനംതിട്ടയില്‍ മധ്യവയസ്‌കൻ പിടിയിൽ

news image
Aug 9, 2023, 7:20 am GMT+0000 payyolionline.in

പത്തനംതിട്ട > കെഎസ്ആർടിസി ബസിൽ 17 വയസുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ. പത്തനംതിട്ട മൈലപ്ര സ്വദേശി പി കെ ഷിജു (42) ആണ് പിടിയിലായത്. ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.

തിരുവനന്തപുരത്തു നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസ്സിലാണ് അതിക്രമം നടന്നത്. ബസ് അടൂർ പിന്നിട്ടപ്പോഴാണ് വിദ്യാർഥിയെ ഷിജു ഉപദ്രവിച്ചത്. ആയൂരിൽ നിന്ന് ബസിൽ കയറി കോട്ടയത്തേക്ക് പോവുകയായിരുന്നു ഹയർ സെക്കൻഡറി വിദ്യാർഥി. അടൂരിൽ നിന്നും ബസ്സിൽ കയറിയ ഇയാൾ കുട്ടിക്കൊപ്പം ഒരേ സീറ്റിലാണ് ഇരുന്നത്.

ബസ് പുറപ്പെട്ട് കുറച്ചു കഴിഞ്ഞപ്പോൾ ഷിജു വിദ്യാർഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ചെങ്ങന്നൂരിന് സമീപം വെച്ച് വിദ്യാർഥി ബഹളംവച്ചു. ഇതോടെ ബസിൽ നിന്ന് ഓടി രക്ഷപെടാൻ ശ്രമിച്ച ഷിജുവിനെ ബസ് ജീവനക്കാരും മറ്റ് യാത്രക്കാരും ചേർന്ന് തടഞ്ഞുവെച്ച് തിരുവല്ല പൊലീസിന് കൈമാറുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe