കെഎസ്ഇബി ഉദ്യോഗസ്ഥന്റെ ആത്മഹത്യ; ഭാര്യയ്ക്കെതിരെ പരാതിയുമായി 46കാരന്റ സഹോദരൻ

news image
Mar 13, 2025, 6:00 am GMT+0000 payyolionline.in

തിരുവനന്തപുരം: വിഴിഞ്ഞത്ത് കെഎസ്ഇബി ഉദ്യാഗസ്ഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യയെക്കെതിരെ പരാതി നൽകി സഹോദരൻ. മുല്ലൂർ വിരാലിവിള റോഡരികത്ത് വീട്ടിൽ ബിമൽകുമാറി (46) നെയാണ് തിങ്കളാഴ്ച വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവ ദിവസം വീട്ടിൽ ബിമൽകുമാറും ഭാര്യയും തമ്മിൽ ബഹളം നടന്നുവെന്നും മക്കളെ ഉപേക്ഷിച്ച് ഇയാളുടെ ഭാര്യ മറ്റൊരാൾക്കൊപ്പം പോയതിൽ മനംനൊന്താണ് ആത്മഹത്യയെന്നും പരാതിയിൽ ആരോപിക്കുന്നത്. തന്‍റെ സഹോദരന്‍റെ ആത്മഹത്യയ്ക്ക് കാരണക്കാരിയായ ഭാര്യയ്ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിമൽകുമാറിന്‍റെ സഹോദരൻ ബിനു വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്തിരിക്കുന്നതിനാൽ പരാതിയും അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe