കെജ്രിവാളിന്റെ അറസ്റ്റ്: ‘അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാകില്ല’, പ്രതിഷേധമറിയിച്ച് ഇന്ത്യ 

news image
Mar 28, 2024, 11:31 am GMT+0000 payyolionline.in

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് അമേരിക്ക നടത്തിയ പ്രസ്താവന അംഗീകരിക്കാനാവില്ലെന്നും ശക്തമായ പ്രതിഷേധം അറിയിച്ചതായും ഇന്ത്യ. ഭരണഘടന സ്ഥാപനങ്ങളും, അന്വേഷണ ഏജൻസികളും രാജ്യത്തിന്റെ അഭിമാനമാണ്. തികഞ്ഞ ജനാധിപത്യ ബോധത്തോടെയാണ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. നിയമം അനുസരിച്ചാണ് കെജ്രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട നടപടികൾ മുൻപോട്ട് പോകുന്നത്.

അമേരിക്കയെ ശക്തമായ പ്രതിഷേധം അറിയിച്ചു കഴിഞ്ഞുവെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പരസ്പര ബഹുമാനമാണ് ബന്ധങ്ങളെ ഊഷ്മളമാക്കുന്നത്. ഇത്തരം ബാഹ്യ ഇടപെടൽ ബന്ധങ്ങളെ മോശമാക്കും. ഇത്തരം പ്രസ്താവനകൾ ഉഭയകക്ഷിബന്ധങ്ങൾക്ക് വെല്ലുവിളിയെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് ശേഷമുള്ള സാഹചര്യം നിരീക്ഷിക്കുന്നുവെന്നും നിയമ നടപടികൾ സുതാര്യവും നിഷ്പക്ഷവും സമയബന്ധിതവുമാകണമെന്നുമായിരുന്നു അമേരിക്കൻ വിദേശകാര്യ വകുപ്പ് വക്താവ് മാത്യു മില്ലറുടെ പ്രസ്താവന.

 

അമേരിക്കയുടെ മുന്‍ പ്രതികരണത്തില്‍ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. എന്നാൽ അമേരിക്കൻ നിലപാടിനെ ഇന്ത്യ എതിർക്കേണ്ട കാര്യമില്ലെന്നും മില്ലര്‍ വ്യക്തമാക്കി. അറസ്റ്റില്‍ പ്രതികരിച്ച ജര്‍മ്മനിയോടും ഇന്ത്യ നിലപാട് കടുപ്പിച്ചിരുന്നു. അക്കൗണ്ടുകൾ മരവിപ്പിച്ചു എന്ന കോൺഗ്രസ് പരാതിയെക്കുറിച്ചും അറിയാമെന്ന് അമേരിക്ക വ്യക്തമാക്കി.

 

വിചാരണ കോടതിയില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. മദ്യനയ കേസില്‍ അറസ്റ്റിലായ കെജ്രിവാളിന്‍റെ ഇഡി കസ്റ്റ‍ഡി വീണ്ടും നാല് ദിവസത്തേക്ക് നീട്ടി. ഏപ്രില്‍ ഒന്ന് വരെ കെജ്രിവാളിനെ ഇഡിക്ക് കസ്റ്റഡിയിൽ വെക്കാം. ഇഡി കസ്റ്റഡി കാലാവധി ഇന്ന് തീര്‍ന്ന സാഹചര്യത്തിലാണ് ദില്ലി റൗസ് അവന്യൂ കോടതിയില്‍ കെജ്രിവാളിനെ ഹാജരാക്കിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe