ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ സിബിഐ അറസ്റ്റ് ചോദ്യം ചെയ്തുകൊണ്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നൽകിയ ജാമ്യപേക്ഷയിൽ സുപ്രീംകോടത ഇന്ന് സിബിഐ അറസ്റ്റും റിമാൻഡും നിയമ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാണ് കെജ്‌രിവാളിന്റെ ആവശ്യം. ഇന്ന് അനുകൂലമായി വിധിയുണ്ടായാൽ കെജ്‌രിവാളിന് ജയിൽ മോചിതനാകാനാവും. ഇ ഡി കേസിൽ കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഇന്ന് രാവിലെ 10.30ന് ജസ്റ്റിസ് സൂര്യകാന്ത് കേസ് പരിഗണിക്കും.
മദ്യനയക്കേസിൽ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത തീരുമാനത്തെ ചോദ്യം ചെയ്ത് കൊണ്ട് ആഗസ്‌ത് അഞ്ചിന് ഡൽഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധി ചോദ്യം ചെയ്ത് കൊണ്ടാണ് കെജ്‌രിവാൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. കെജ്‌രിവാളിന്റെ ജാമ്യ ഹർജിയിൽ സെപ്‌തംബർ അഞ്ചിന് വാദം കേട്ട സുപ്രീംകോടതി വിധി മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്‌ക്കുകയായിരുന്നു.