കെജ്‍രിവാളിന് വീണ്ടും കുരുക്ക്; മദ്യനയക്കേസിൽ തീഹാർ ജയിലിലെത്തി സിബിഐ ചോദ്യം ചെയ്തു, അറസ്റ്റുണ്ടായേക്കും

news image
Jun 26, 2024, 4:05 am GMT+0000 payyolionline.in
ദില്ലി: മദ്യനയക്കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് വീണ്ടും കുരുക്ക്. മദ്യനയക്കേസിൽ തിഹാർ ജയിലിലെത്തി ചോദ്യം ചെയ്ത സിബിഐ അറസ്റ്റിനായുള്ള നടപടികൾ തുടങ്ങിയതായി അറിയിച്ചു. നാളെ കെജ്‍രിവാളിനെ സിബിഐ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിയ ശേഷമേ അറസ്റ്റ് നടപടിയിലേക്ക് കടക്കൂ എന്ന് സിബിഐ പറയുന്നു. കെജ്‍രിവാളിന്‍റെ ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സിബിഐയുടെ അപ്രതീക്ഷിത നീക്കം. അതേസമയം, കെജ്‍രിവാളിനെ വീണ്ടും കുടുക്കാനുള്ള നീക്കമാണെന്ന് എഎപി പ്രതികരിച്ചു.

മദ്യ നയക്കേസിൽ വിചാരണക്കോടതി നൽകിയ ജാമ്യം ചോദ്യം ചെയ്തത് ഇഡി നൽകിയ ഹർജിയിൽ അരവിന്ദ് കെജ്രിവാളിന് തിരിച്ചടിയാണുണ്ടായത്. ജാമ്യം സ്റ്റേ ചെയ്ത ഹൈക്കോടതി ഇഡിയുടെ അപേക്ഷ പരിഗണിക്കാൻ കൂടുതൽ സമയം വേണമെന്ന് ചൂണ്ടിക്കാട്ടി. അവധിക്കാല ബെഞ്ചിന് തീരുമാനം എടുക്കാനാകില്ലെന്നും വിചാരണക്കോടതി ഉത്തരവിലെ ചില നിരീക്ഷണങ്ങൾ ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കെജ്‌രിവാളിന് ജാമ്യം അനുവദിച്ച വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി നേരത്തെ താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു. ഇന്ന് പരിഗണിച്ച കോടതി വിചാരണക്കോടതി വിധി സ്റ്റേ ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe