കെൽട്രോണിൽ ജേണലിസം കോഴ്സ്: അപേക്ഷ 12വരെ

news image
Dec 1, 2025, 10:31 am GMT+0000 payyolionline.in

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൽ ജേണലിസം കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കെൽട്രോണിന്റെ തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്‌  കേന്ദ്രങ്ങളിലാണ് പ്രവേശനം. ഡിഗ്രി, പ്ലസ്ടു യോഗ്യതയുള്ളവർക്ക് പ്രവേശനം നേടാം. ഇതിനായി വിദ്യാർത്ഥികൾക്ക് അതത് കെൽട്രോൺ കേന്ദ്രങ്ങളിൽ നേരിട്ട് എത്താം. പാഠനത്തിന്റെ ഭാഗമായി വിവിധ മാധ്യമ സ്ഥാപനങ്ങളിൽ പ്രായോഗിക പരിശീലനവും ഇന്റേൺഷിപ്പും ലഭിക്കും. പത്രപ്രവർത്തനം, ടെലിവിഷൻ ജേർണലിസം, ഓൺലൈൻ മാധ്യമപ്രവർത്തനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത മീഡിയ പ്രാക്ടീസുകൾ, വാർത്താ അവതരണം, ആങ്കറിങ് പബ്ലിക്‌റിലേഷൻ, അഡ്വർടൈസിങ്, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയിൽ പരിശീലനം നൽകും. അപേക്ഷ നൽകേണ്ട അവസാനതീയതി  ഡിസംബർ 12ആണ്. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക. ഫോൺ: 9544958182.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe