കെ.എൽ 99; സർക്കാർ വാഹനങ്ങൾക്ക്​ ഏകീകൃത നമ്പർ

news image
Jan 17, 2023, 2:51 am GMT+0000 payyolionline.in

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ളു​ടെ ദു​രു​പ​​യോ​ഗം ത​ട​യാ​ൻ​ ഏ​കീ​കൃ​ത ന​മ്പ​ർ സം​വി​ധാ​ന​മേ​ർ​​പ്പെ​ടു​ത്തു​ന്ന​തി​ന്​ ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ പ​ച്ച​ക്കൊ​ടി. ‘കെ.​എ​ൽ 99’ ശ്രേ​ണി​യി​ലു​ള്ള ന​മ്പ​റു​ക​ൾ സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ​ക്ക്​ മാ​ത്ര​മാ​യി നി​ജ​പ്പെ​ടു​ത്താ​ൻ ഗ​താ​ഗ​ത​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന ഉ​ന്ന​ത ത​ല യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി.

വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​ വി​ഷ​യ​മാ​യ​തി​നാ​ൽ മു​ഖ്യ​മ​ന്ത്രി​യാ​കും അ​ന്തി​മ തീ​രു​മാ​നം കൈ​ക്കൊ​ള്ളു​ക. ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ശി​പാ​ർ​ശ​ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ന്​ കൈ​മാ​റും.

സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ച​റി​യാ​ൻ പൊ​തു​വാ​യി കെ.​എ​ൽ 99 എ​ന്ന ന​മ്പ​റും വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​​ ഇ​തി​നൊ​പ്പം എ,​ബി,സി,​ഡി എ​ന്നീ അ​ക്ഷ​ര​ങ്ങ​ളും ന​ൽ​കാ​നാ​ണ്​ ശി​പാ​ർ​ശ. ഇ​ത​നു​സ​രി​ച്ച്​ ‘കെ.​എ​ൽ 99 എ’ ​സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ന​ൽ​കും. ‘കെ.​എ​ൽ 99 ബി’ ​സം​സ്ഥാ​ന​ത്ത്​ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​ന്ദ്ര സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ‘കെ.​എ​ൽ 99 സി’ ​ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ‘കെ.​എ​ൽ 99 ഡി’ ​പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ന​ൽ​കും. ഇ​തി​നാ​യി മോ​ട്ടോ​ര്‍ വാ​ഹ​ന​ച്ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്യേ​ണ്ടി​വ​ന്നു.

നി​ല​വി​ൽ ഓ​രോ വ​കു​പ്പി​ന്‍റെ​യും പേ​രി​ലാ​ണ്​ വാ​ഹ​ന​ങ്ങ​ള്‍ റ​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​ത്. മാ​ത്ര​മ​ല്ല, ന​മ്പ​റു​ക​ൾ വി​വി​ധ ശ്രേ​ണി​യി​ലാ​യ​തി​നാ​ൽ സം​സ്ഥാ​ന​​ത്ത്​ സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ൽ എ​ത്ര വാ​ഹ​ന​ങ്ങ​ളു​ണ്ടെ​ന്ന ക​ണ​ക്കു​പോ​ലും സ​ർ​ക്കാ​റി​ലില്ല. ഈ ​പോ​രാ​യ്മ പ​രി​ഹ​രി​ക്ക​ലി​നൊ​പ്പം അ​നാ​രോ​ഗ്യ പ്ര​വ​ണ​ത​ക​ളി​ല്ലാ​താ​ക്കാ​ൻ കൂ​ടി​യാ​ണ്​ പു​തി​യ നീ​ക്കം. സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ളു​ടെ ‘ഗ​വ​ൺ​മെ​ന്‍റ്​ ഓ​ഫ്​ കേ​ര​ള’ ബോ​ർ​ഡ്​ ഇല്ലെങ്കി​ലും ന​മ്പ​ർ നോ​ക്കി ഔ​ദ്യോ​ഗി​ക വാ​ഹ​ന​ം തി​രി​ച്ച​റി​യാ​ം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe