കെ. ശങ്കരക്കുറുപ്പ് സ്മാരക മന്ദിരം പുതുപ്പണത്ത് ഉദ്ഘാടനം ചെയ്തു

news image
Mar 30, 2026, 2:28 pm GMT+0000 payyolionline.in

വടകര: സിപിഐഎം ജില്ലാ കമ്മിറ്റി അംഗവും വടകര നഗരസഭ മുൻ ചെയർപേഴ്‌സണുമായിരുന്ന കെ. ശങ്കരക്കുറുപ്പിന്റെ സ്മരണയ്ക്കായി പുതുപ്പണം കുളങ്ങര താഴെ നിർമ്മിച്ച സ്മാരക മന്ദിരം നാടിന് സമർപ്പിച്ചു. സിപിഐഎം കുളങ്ങര താഴ ബ്രാഞ്ച് ഓഫീസും സാംസ്‌കാരിക വേദി കെട്ടിടവും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ പി.കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം. രമണി സ്വാഗതം ആശംസിച്ചു. സാംസ്‌കാരിക നിലയത്തിന്റെ ഉദ്ഘാടനം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി. ഭാസ്കരൻ മാസ്റ്റർ നിർവ്വഹിച്ചു. കെ. കുഞ്ഞിക്കണ്ണൻ പതാക ഉയർത്തി. വടകര മുൻസിപ്പൽ മുൻ ചെയർമാൻ കെ. ശ്രീധരൻ ഫോട്ടോ അനാച്ഛാദനം ചെയ്തു. പ്രവർത്തകരെ ആദരിക്കലും കുടുംബസംഗമവും പ്രദേശത്തെ പഴയകാല പ്രവർത്തകരായ സി.എച്ച്. നാണു, കെ.പി. അശോകൻ മാസ്റ്റർ എന്നിവരെ സിപിഐഎം വടകര ഏരിയ സെക്രട്ടറി ടി.പി. ഗോപാലൻ മാസ്റ്റർ ചടങ്ങിൽ ആദരിച്ചു.

തുടർന്ന് നടന്ന കുടുംബസംഗമം വാർഡ് കൗൺസിലർ പി. പ്രശാന്തി ടീച്ചറുടെ അധ്യക്ഷതയിൽ കെ.പി. ശ്രീജിത്ത് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി.പി. അച്യുതൻ സ്വാഗതം പറഞ്ഞു. കെ.ടി. അബ്ദുൽ ഹമീദ് മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന കലാപരിപാടികൾ കെ. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഒ.പി. രാധ സ്വാഗതവും ഗോപി താഴത്ത് കോയിലോത്ത് നന്ദിയും രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe