തൊടുപുഴ> അയോധ്യ പ്രതിഷ്‍ഠാ ചടങ്ങ് നടക്കുന്ന 22ന് കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് അവധി പ്രഖ്യാപിച്ച ഉത്തരവ് പിൻവലിക്കണമെന്ന് കേരള യുക്തിവാദി സംഘം സംസ്ഥാന കമ്മറ്റി. മതനിരപേക്ഷ ഭരണഘടന നിലവിലുള്ള ഇന്ത്യയിൽ മതപരവും സ്വകാര്യവുമായ ചടങ്ങാണ് അയോധ്യയിൽ നടക്കുന്നത്.
അതിൽ രാഷ്ട്രത്തിന് പങ്കില്ല. ഒരു വിഭാഗത്തിന്റെ മാത്രം മതപരമായ ചടങ്ങിന് ഇന്ത്യ മുഴുവൻ അവധി പ്രഖ്യാപിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് ഗംഗൻ അഴീക്കോടും സെക്രട്ടറി ടി കെ ശക്തിധരനും ആവശ്യപ്പെട്ടു.