ഡിസ്‌നി ഹോട്ട്സ്റ്റാർ — ജിയോ ലയനത്തെത്തുടർന്ന് ഏപ്രില്‍ ഒന്ന് മുതല്‍ മലയാളികളുടെ ഇഷ്ടപ്പെട്ട ടെലിവിഷൻ ചാനലുകളുടെ നിരക്ക് വർദ്ധിക്കുമെന്ന് കേരള കേബിള്‍ ടി.വി ഫെഡറേഷൻ അറിയിച്ചു.
നിലവില്‍ സ്റ്റാർ മലയാളം അടിസ്ഥാന പാക്കേജിനുണ്ടായിരുന്ന 54 രൂപ നിരക്ക് ജിയോ ലയനത്തോടെ മറ്റ് ചാനലുകളുമുള്‍പ്പെടുത്തി 106 രൂപയായി മാറും. ഏഴു വർഷമായി നിലനിന്നിരുന്ന നിരക്ക് വർദ്ധിപ്പിക്കാൻ കേബിള്‍ ഓപ്പറേറ്റർമാർ നിർബന്ധിതരാകുമെന്ന് ഫെഡറേഷൻ ഭാരവാഹികള്‍ അറിയിച്ചു. കേരള കേബിള്‍ ടി.വി ഫെഡറേഷൻ സംസ്ഥന പ്രസിഡന്റ് ആർ. സുനില്‍കുമാർ, ജനറല്‍ സെക്രട്ടറി സി.വി. ഹംസ, റാല്‍ഫ് ലില്ലിയൻ, ഇ. ജയദേവൻ എന്നിവർ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.