കേരളം അതിഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക്: ധനമന്ത്രി

news image
Aug 18, 2023, 2:01 pm GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനം അതി ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ.  ഓണത്തിന് പ്രതീക്ഷിക്കുന്നത് 19000 കോടിയുടെ ചെലവെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.  കെഎസ്ആർടിസിക്ക് എല്ലാ മാസവും പണം കൊടുക്കേണ്ട സ്ഥിതിയുണ്ടെന്നും ധനമന്ത്രി കൂട്ടിചേർത്തു. ഓണക്കിറ്റ് ഇത്തവണ മഞ്ഞകാർഡ് ഉടമകൾക്ക് മാത്രമായി പരിമതപ്പെടുത്തിയെങ്കിലും തുടർന്നും സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്നുള്ള സുചനയാണ് ധനമന്ത്രിയുടെ പരാമർശങ്ങളിലൂടെ വ്യക്തമാകുന്നത്.

സംസ്ഥാനത്തെ യുഡിഎഫ് എംപിമാരെയും മന്തി വിമർശിച്ചു. കേന്ദ്രത്തിൽ നിവേദനവുമായി പോകുന്ന സമയത്ത് യുഡിഎഫ് എംപിമാരുടെ ഭാഗത്ത് നിന്നും വേണ്ടത്ര സഹകരണം ഉണ്ടാകുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു. എല്ലാവരും ഒരുമിച്ച് ശ്രമിച്ചില്ലെങ്കിൽ മുന്നോട്ട് പോകാൻ കഴിയില്ലെന്നും അത്രയേറെ പ്രശ്നം ഉണ്ടെന്നും തുറന്ന് പറയുകയാണ് ധനമന്ത്രി.

നേരത്തെ കേരളത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചെന്ന അരോപണവുമായി കെ എൻ ബാലഗോപാൽ രംഗത്തെത്തിയിരുന്നു. നടപ്പു വർഷം 32442 കോടി രൂപയുടെ വായ്പ എടുക്കാനുള്ള അനുമതി സാമ്പത്തിക വർഷാരംഭത്തിൽ കേന്ദ്രം നൽകിയിരുന്നതാണെന്നും എന്നാൽ, 15390 കോടി രൂപയുടെ അനുമതി മാത്രമാണ്  നൽകിയിരിക്കുന്നതെന്നും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗ്രാന്‍റ് ഇനത്തില്‍ 10000 കോടിയുടെ ക്കുറവ് ഉണ്ടായെന്നും കെ എൻ ബാലഗോപാൽ വിമർശിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe