ന്യൂഡൽഹി / പത്തനംതിട്ട: പത്തുവർഷത്തിനുള്ളിൽ കേരളത്തിലെ നാലിലൊരാൾ 60 വയസ്സു പിന്നിട്ടവരാകുമെന്നു പഠനം. സൻകല ഫൗണ്ടേഷൻ നടത്തിയ ‘ഏജിങ് ഇൻ ഇന്ത്യ’ ദേശീയ കോൺഫറൻസിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് കേരളത്തിലെ വയോജനങ്ങളുടെ എണ്ണം 2036ൽ ജനസംഖ്യയുടെ 22.8% ആകുമെന്നു സൂചിപ്പിക്കുന്നത്.നിലവിൽ രാജ്യത്തെ ഏറ്റവും കൂടുതൽ പ്രായമുള്ളവർ കേരളത്തിലാണ്. 2011 ലെ സെൻസസ് പ്രകാരം കേരളത്തിലെ വയോജനങ്ങൾ 12.6% ആയിരുന്നെങ്കിൽ 2021ൽ 16.5% ആയി. ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ളതും കേരളത്തിലാണ്.
2051 ൽ കേരളത്തിലെ ജനസംഖ്യയിൽ 30% വയോജനങ്ങളായിരിക്കുമെന്നാണ് ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മൈഗ്രേഷൻ ആൻഡ് ഡവലപ്മെന്റിന്റെ റിപ്പോർട്ട്. നിലവിൽ കേരളത്തിലെ ജനസംഖ്യയുടെ 15 ശതമാനവും 60 വയസ്സിനു മുകളിലുള്ളവരാണ്.
ലോഞ്ചിട്യുഡിനൽ ഏജിങ് സർവേ ഓഫ് ഇന്ത്യ നടത്തിയ പഠനമനുസരിച്ച്, സംസ്ഥാനത്തെ വയോജനങ്ങളിൽ 34.75% പേർ പ്രമേഹ രോഗികളാണ്.
53.24% പേർക്കും രക്തസമ്മർദവുമുണ്ട്. ഇതിൽത്തന്നെ 19.68% പേർക്ക് മൂന്നോ അതിലധികമോ രോഗങ്ങളുണ്ട്. നിലവിൽ രാജ്യത്ത് ഏറ്റവും അധികം വയോജനങ്ങൾ കേരളത്തിലാണ്.
2011 ലെ സെൻസസ് പ്രകാരം കേരളത്തിലെ വയോജനങ്ങൾ 12.6% ആയിരുന്നെങ്കിൽ 2021ൽ 16.5% ആയി. ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ളതും കേരളത്തിലാണ്.
രാജ്യത്തെ ആകെ വയോജനങ്ങളുടെ എണ്ണം 25 വർഷത്തിനുള്ളിൽ 34.7 കോടിയായി ഉയരും. 10 വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളെക്കാൾ കൂടുതലായിരിക്കും വയോജനങ്ങളുടെ എണ്ണമെന്നും റിപ്പോർട്ടിലുണ്ട്.