ഇന്നലെ വില കുറഞ്ഞു എന്ന ആശ്വാസം ആശങ്കക്ക് വഴിമാറുന്നു. കേരളത്തിലെ സ്വർണ വില വീണ്ടും കുതിച്ചുയർന്നു. ഇന്നലെ ഒരു പവന് 1,01,200 രൂപയായിരുന്നെങ്കിൽ ഇന്നത് 1,01,720 രൂപയായിട്ടാണ് വർധിച്ചത്. ഒരു ഗ്രാമിന് 65 രൂപയും ഒരു പവന് 520 രൂപയുമാണ് വർധിച്ചത്. ജനുവരി ഏഴിന് ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന വിലയിൽ സ്വർണം എത്തിയിരുന്നു; 1,02,280 രൂപ.
നാളെ വീണ്ടും വർധിച്ച് ഈ റെക്കോർഡ് തകർക്കുമോ എന്ന ആശങ്കയിലാണ് സ്വർണം വാങ്ങാൻ ഇരിക്കുന്നവർ. വിവാഹ സീസണായതിനാൽ, സാധാരണക്കാർ അടക്കം പ്രതിസന്ധിയിലാണ്. പണിക്കൂലി കൂടി ചേരുമ്പോൾ ആഭരണങ്ങൾക്ക് വൻ തുക ചെലവാക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്. യുഎസിന്‍റെ സ്വാധീനത്തിൽ ലോകരാഷ്ട്രീയത്തിൽ സൃഷ്ടിക്കപ്പെടുന്ന അലയൊലികൾ സ്വർണവിലയിൽ സ്വാധീനം ചെലുത്തുന്നുണ്ട്.
