കേരളത്തിലേക്ക് ലഹരി കടത്ത്; മുഖ്യകണ്ണി നൈജീരിയൻ സ്വദേശി പിടിയിൽ

news image
Jun 24, 2023, 4:52 am GMT+0000 payyolionline.in

ക​ൽ​പ​റ്റ: കേ​ര​ള​ത്തി​ലേ​ക്ക് ല​ഹ​രി ക​ട​ത്തു​ന്ന സം​ഘ​ത്തി​ലെ മു​ഖ്യ​ക​ണ്ണി നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി ബം​ഗ​ളൂ​രു​വി​ല്‍ പി​ടി​യി​ല്‍. ഐ​വ​റി കോ​സ്റ്റ് സ്വ​ദേ​ശി ഡാ​നി​യേ​ൽ എം​ബോ എ​ന്ന അ​ബു​വാ​ണ് പി​ടി​യി​ലാ​യ​ത്. വ​യ​നാ​ട് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ന്ന ല​ഹ​രി ഇ​ട​പാ​ട് സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

തി​രു​നെ​ല്ലി പൊ​ലീ​സും വ​യ​നാ​ട് ഡ​ൻ​സാ​ഫ് ടീ​മും സം​യു​ക്ത​മാ​യി ബം​ഗ​ളൂ​രു​വി​ലെ​ത്തി​യാ​ണ് പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത​ത്. വ​യ​നാ​ട്ടി​ലെ ല​ഹ​രി ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ന​ട​ന്നു വ​രു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി പി​ടി​യി​ലാ​കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ൽ കാ​ട്ടി​ക്കു​ളം പൊ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ന് സ​മീ​പം വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ മാ​രു​തി കാ​റി​ൽ ക​ട​ത്തി​യ 106 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി മൂ​ന്നു​പേ​രെ പി​ടി​കൂ​ടി​യി​രു​ന്നു.

കേ​സി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ പ​റ​മ്പി​ൻ പീ​ടി​ക​യി​ലെ മു​ഹ​മ്മ​ദ് ഉ​നൈ​സ്, വെ​ണ്ണി​യൂ​രി​ലെ ഹ​ഫ്സീ​ർ, മു​ഹ​മ്മ​ദ് ഫാ​രി​സ് എ​ന്നി​വ​രെ അ​റ​സ്റ്റു​ചെ​യ്തു. ഇ​വ​ർ ന​ൽ​കി​യ മൊ​ഴി​യി​ൽ കൂ​ട്ടു​പ്ര​തി​യാ​യ പു​ക്കി​പ​റ​മ്പി​ലെ ജു​നൈ​സ് ച​ത്തേ​രി​യെ ബം​ഗ​ളൂ​രു​വി​ൽ​നി​ന്നും പി​ടി​കൂ​ടി.

ജു​നൈ​സ് ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി അ​നീ​സി​ൽ നി​ന്നാ​ണ് എം.​ഡി.​എം.​എ വാ​ങ്ങി​യ​തെ​ന്നും ഡാ​നി​​യേ​ലാ​ണ് അ​നീ​സി​ന് ന​ൽ​കു​ന്ന​തെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ മ​ന​സ്സി​ലാ​ക്കി. തി​രു​നെ​ല്ലി എ​സ്.​ഐ അ​നി​ൽ കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ബം​ഗ​ളൂ​രു​വി​ലെ അ​നീ​സി​ന്റെ താ​മ​സ​സ്ഥ​ല​ത്തെ സ​ഹ​താ​മ​സ​ക്കാ​ര​ൻ ന​ൽ​കി​യ സൂ​ച​ന​വെ​ച്ച് ഡാ​നി​യേ​ലി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ അ​നീ​സ് ര​ക്ഷ​പ്പെ​ട്ടു.

കേ​ര​ള​ത്തി​ലേ​ക്ക് ല​ഹ​രി ക​ട​ത്തു​ന്ന സം​ഘ​ത്തി​ലെ മു​ഖ്യ​ക​ണ്ണി​യാ​ണ് ഡാ​നി​യേ​ലെ​ന്ന് ജി​ല്ല പൊ​ലീ​സ് ആ​സ്ഥാ​ന​ത്ത് വി​ളി​ച്ചു​ചേ​ർ​ത്ത വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി പ​ദം സി​ങ് പ​റ​ഞ്ഞു. എ​സ്.​സി.​പി.​ഒ​മാ​രാ​യ അ​നൂ​പ്, പ്ര​ജീ​ഷ്, ​ഡ്രൈ​വ​ർ ര​തീ​ഷ്, എ​സ്.​പി ഓ​ഫി​സി​ലെ അ​േ​ന്വ​ഷ​ണ സം​ഘ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ ക​ൽ​പ​റ്റ ന​ർ​കോ​ട്ടി​ക് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe