കേരളത്തിൽ അൾട്രാവയലറ്റ് രശ്മികൾ അപകടരമായ നിലയിൽ

news image
Mar 14, 2025, 9:20 am GMT+0000 payyolionline.in

തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വിവധ ജില്ലകളിൽ ഉയർന്ന തോതിലുള്ള അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തുകയും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ദുരന്ത നിവാരണ വകുപ്പിന്‍റെ നിരീക്ഷണത്തിലാണ് കേരളത്തിൽ യുവി ഇൻഡക്സ് അപകടരമായ നിലയിലാണെന്ന് കണ്ടെത്തിയത്.  വെയിലിന് ഒപ്പം എത്തുന്ന 10 മുതൽ 400 നാനോ മീറ്റർ വരെ തരംഗ ദൈർഘ്യമുള്ളവികിരണമാണ് അള്‍ട്ര വയറ്റ് രശ്മികള്‍. സുര്യപ്രകാശത്തിന്‍റെ 10 ശതമാനത്തോളം യുവി ലൈറ്റാണ്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്ര രോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. അതുകൊണ്ട് തന്നെ യു വി ഇൻഡക്സ് കൂടിയ ജില്ലകളിൽ കടുത്ത ജാഗ്രത പാലിക്കേണ്ടതുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe