തിരുവനന്തപുരം: ഓച്ചിറയിലും ആലപ്പുഴയിലും മേൽനടപ്പാലങ്ങളുടെ പണി നടക്കുന്നതിനാൽ സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും മറ്റുചിലവ വൈകിയോടുകയും ചെയ്യുമെന്ന് സതേൺ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ അറിയിച്ചു.
ഭാഗികമായി റദ്ദാക്കിയവ :
ഇന്നലെ നിസാമുദ്ദീനിൽ നിന്നു പുറപ്പെട്ട തിരുവനന്തപുരം വീക്ക്ലി എക്സ്പ്രസ് (22654) നാളെ പുലർച്ചെ കായംകുളത്ത് യാത്ര അവസാനിപ്പിക്കും. ഇന്ന് വൈകിട്ട് 4ന് ചെന്നൈയിൽ നിന്നു പുറപ്പെടുന്ന ചെന്നൈ–തിരുവനന്തപുരം എസി എക്സ്പ്രസ് എറണാകുളം ജംക്ഷനിൽ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം–ചെന്നൈ എസി എക്സ്പ്രസ് നാളെ രാത്രി 7.35ന് എറണാകുളത്ത് നിന്നു പുറപ്പെടും.ഹസ്രത്ത് നിസാമുദ്ദീൻ – തിരുവനന്തപുരം സെൻട്രൽ പ്രതിവാര സൂപ്പർഫാസ്റ്റ് ട്രെയിൻ (നമ്പർ 22654) കായംകുളം ജംഗ്ഷനിൽ യാത്ര അവസാനിപ്പിക്കും. എംജിആർ ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ എസി സൂപ്പർഫാസ്റ്റ് (നമ്പർ 22207) നവംബർ 25 ന് എറണാകുളം ജങ്ഷനിൽ യാത്ര അവസാനിപ്പിക്കും. വൈകുന്നേരം 4 മണിക്കാണ് ഈ ട്രെയിൻ പുറപ്പെടുന്നത്. ഈ ട്രെയിൻ എറണാകുളം ജംഗ്ഷനും തിരുവനന്തപുരം സെൻട്രലിനും ഇടയിൽ സർവീസ് നടത്തില്ല.തിരുവനന്തപുരം സെൻട്രൽ – എംജിആർ ചെന്നൈ സെൻട്രൽ പ്രതിവാര എസി സൂപ്പർഫാസ്റ്റ് ട്രെയിൻ (നമ്പർ 22208) നവംബർ 26, 2025 ന് എറണാകുളം ജങ്ഷനിൽ നിന്നാണ് പുറപ്പെടുന്നത്. രാത്രി 7:15 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിൻ രാത്രി 10:35 ന് എറണാകുളത്ത് നിന്ന് പുറപ്പെടും. ഈ ട്രെയിൻ തിരുവനന്തപുരം സെൻട്രലിനും എറണാകുളം ജങ്ഷനും ഇടയിൽ സർവീസ് നടത്തില്ല.
വൈകിയോടുന്ന ട്രെയിനുകൾ
ട്രെയിൻ നമ്പർ 16348, മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ ഡെയ്ലി എക്സ്പ്രസ്, മംഗളൂരു സെൻട്രലിൽ നിന്ന് ഉച്ചയ്ക്ക് 2:25 ന് പുറപ്പെടേണ്ടത് 2 മണിക്കൂർ 30 മിനിറ്റ് വൈകും.ട്രെയിൻ നമ്പർ 16344, രാമേശ്വരം – തിരുവനന്തപുരം സെൻട്രൽ അമൃത എക്സ്പ്രസ്, രാമേശ്വരത്ത് നിന്ന് നാളെ ഉച്ചയ്ക്ക് 1:30-ന് പുറപ്പെടും. ഈ ട്രെയിനും 2 മണിക്കൂർ വൈകും.
ട്രെയിൻ നമ്പർ 17421, തിരുപ്പതി – കൊല്ലം ജങ്ഷൻ വീക്ക്ലി എക്സ്പ്രസ്, തിരുപ്പതിയിൽ നിന്ന് നാളെ ഉച്ചയ്ക്ക് 2:35ന് പുറപ്പെടും. ഈ ട്രെയിൻ 30 മിനിറ്റ് വൈകിയാണ് ഓടുക. നാളെ പുലർച്ചെ 3:45നുള്ള കൊല്ലം – ആലപ്പുഴ മെമു 30 മിനിറ്റും 4:20ൻ്റെ കൊല്ലം – എറണാകുളം മെമു 10 മിനിറ്റും വൈകും.
