കേരളത്തിൽ കാട്ടാനകളുടെയും കടുവകളുടെയും എണ്ണം കുത്തനെ കുറഞ്ഞു: കണക്കുകളുമായി വനം മന്ത്രി

news image
Jul 21, 2023, 11:12 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ എണ്ണം കുറഞ്ഞതായി സംസ്ഥാന വനം മന്ത്രി എകെ ശശീന്ദ്രൻ. ഏപ്രിൽ 10 മുതൽ മെയ് 15 വരെ വയനാട്ടിലെ കാടുകളിൽ കടുവകളുടെ കണക്കെടുത്തു. മെയ് 17, 19 തീയതികളിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി ചേർന്ന് കാട്ടാനകളുടെ കണക്കുമെടുത്തു. ഇതിൽ നിന്നാണ് കണക്ക് കണ്ടെത്തിയത്.

മനുഷ്യ-മൃഗ സംരക്ഷങ്ങള്‍ വർദ്ധിച്ച സാഹചര്യത്തിലാണ് ആനയുടെയുടെയും കടുവയുടെയും കണക്കെടുക്കാൻ വനംവകുപ്പ് തീരുമാനിച്ചത്. ഏപ്രിൽ 10 മുതൽ 25വരെയായിരുന്നു വയനാട് നോർത്ത- സൗത്ത് ഡിവിഷനിലുംകണ്ണൂർ ഡിവിഷനിലും കണക്കെടുപ്പ് നടന്നത്. 45 ദിവസം നടത്തിയ കണക്കെടുപ്പിൽ നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നും സൂക്ഷ്‌മ പരിശോധയിലൂടെ 84 കടുകളുണ്ടെന്ന് വ്യക്തമായി. 2018ൽ 120 കടുവകളുണ്ടെന്നായിരുന്നു കണക്ക്.

മെയ് 17 മുതൽ 19വരെ നടന്ന കണക്കെടുപ്പിൽ 1920 കാട്ടാനുകളുണ്ടെന്ന് കണ്ടെത്തി. 2017ലെ കണക്കെടുപ്പിൽ 3322 ആനകളാണുണ്ടെന്ന് കണ്ടെത്തിയിരുന്നു.  വനവിസ്തൃതി കുറഞ്ഞതുകൊണ്ടോ വന്യമൃഗ വേട്ട നടക്കുന്നത് കൊണ്ടോയല്ല എണ്ണം കുറഞ്ഞതെന്ന് വനംവകുപ്പ് പറയുന്നു. സർവ്വേ നടക്കുമ്പോള്‍ കണ്ണാടക-തമിഴ്നാട് വനമഖലയിൽ നല്ല മഴയായിരുന്നു. അതിനാൽ വന്യമൃഗങ്ങള്‍ കേരള അതിർത്തി കടന്നെത്തിയില്ല. മാത്രമല്ല തികച്ചും ശാസ്ത്രീയ മാർഗം അവലംബിച്ചതോടെ കൃത്യം കണക്ക് കണ്ടെന്നായെന്നും വനംവകുപ്പ് പറയുന്നു.

എന്നാൽ 100 ശതമാനം കൃത്യതയുള്ള റിപ്പോർട്ട് ഒരിക്കലും കിട്ടില്ലെന്നും വനംമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് വന വിസ്തൃതി കുറഞ്ഞിട്ടില്ല. എന്നാൽ മൃഗങ്ങളുടെ എണ്ണം കുറഞ്ഞത് പരിശോധിക്കും. പ്രകൃതി സംരക്ഷണത്തിൽ നിന്നും മുഖം തിരിഞ്ഞു നിൽക്കാനാവില്ല. മൃഗവേട്ടയിൽ വനംവകുപ്പ് എടുക്കുന്നത് ശക്തമായ നടപടി. ആനവേട്ട നടക്കുന്നില്ലെന്ന് പറയാനാകില്ലെന്നും വയനാട് ടൈഗർ റിസർവാക്കുന്നതുമായി സർക്കാർ മുന്നോട്ടു പോകില്ലെന്നും മന്ത്രി വ്യക്തമാക്കി. മുട്ടിൽ മരംമുറിയിൽ അന്വേഷണം കാര്യക്ഷമമായി മുന്നോപോകുന്നുവെന്ന് പറഞ്ഞ മന്ത്രി, മൂല്യമുള്ള മരങ്ങളാണ് മുറിച്ചു മാറ്റിയതെന്നും ഇവയുടെ മൂല്യം കണക്കാക്കിയിട്ടുണ്ടെന്നും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe