കേരളത്തിൽ വീണ്ടും കൊവിഡ് മരണം; ചികിത്സയിലിരുന്ന 24-കാരി മരിച്ചു

news image
Jun 1, 2025, 1:25 pm GMT+0000 payyolionline.in

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കൊവിഡ് മരണം സ്ഥിരീകരിച്ചു. ചികിത്സയിലിരുന്ന 24 കാരിയാണ് മരിച്ചത്. രാജ്യത്ത് ഇതുവരെ 3,758 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 37 ശതമാനവും കേരളത്തിലുള്ളവരാണ്. ഈ വർഷം ഇതുവരെ കൊവിഡ് ബാധിച്ച് ഏഴ് പേരാണ് മരിച്ചതെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. കേരളത്തിൽ 64 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസവും കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന 59 കാരൻ മരിച്ചിരുന്നു. രാജ്യത്താകെ 3,336 പേർ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. ഇതിൽ 1,336 ആക്ടീവ് കേസുകളാണ് കേരളത്തിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മഹാരാഷ്‌ട്രയിലും ഏഴ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകളുള്ളത് കേരളത്തിലാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe