കേരളത്തിൽ 19 സ്റ്റോപ്പുകളുമായി ഡൽഹിയിലേക്ക് സ്പെഷ്യൽ ട്രെയിൻ; നാളെ രാവിലെ പുറപ്പെടും, സ്റ്റോപ്പും ടിക്കറ്റ് നിരക്കും അറിയാം

news image
May 16, 2025, 1:08 pm GMT+0000 payyolionline.in

തിരുവനന്തപുരം: വേനൽക്കാല തിരക്ക് പരിഗണിച്ച് തിരുവനന്തപുരത്ത് നിന്ന് ഡൽഹി ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. നാളെ (മെയ് 17, ശനിയാഴ്ച) രാവിലെയാണ് തിരുവനന്തപുരത്ത് നിന്ന് വൺ വേ സ്പെഷ്യൽ ട്രെയിൻ പുറപ്പെടുക. കേരളത്തിൽ 19 സ്റ്റോപ്പുകളാണ് കൊങ്കൺ വഴി കടന്നുപോകുന്ന ട്രെയിനിന് അനുവദിച്ചിരിക്കുന്നത്.ട്രെയിൻ നമ്പർ 06033 തിരുവനന്തപുരം സെൻട്രൽ – സഹ്രത് നിസാമുദ്ദീൻ സ്പെഷ്യൽ ട്രെയിൻ ശനിയാഴ്ച രാവിലെ 07:30ന് യാത്ര ആരംഭിച്ച് മൂന്നാം ദിനം ഉച്ചയ്ക്ക് 02:00 മണിയ്ക്കാണ് ഡൽഹിയിലെത്തിച്ചേരുക. വർക്കല ശിവഗിരി 08:05, കൊല്ലം 08:43, ശാസ്താംകോട്ട 09:02, കരുനാഗപ്പള്ളി 09:12, കായകുളം 09:23, മാവേലിക്കര 09:33, ചെങ്ങന്നൂർ 09:47, തിരുവല്ല 09:59, ചങ്ങനാശേരി 10:08, കോട്ടയം 10:27, എറണാകുളം 11:40, ആലുവ 12:05, തൃശൂർ 12:57 സ്റ്റേഷനുകൾ പിന്നിട്ട് 02:10നാണ് ട്രെയിൻ ഷൊർണൂരെത്തുക.02:20ന് ഷൊർണൂരിൽ നിന്ന് പുറപ്പെട്ട് തിരൂർ 02:54, കോഴിക്കോട് 03:32, കണ്ണൂർ 04:37, കാസർകോട് 05:44 സ്റ്റേഷനുകൾ പിന്നിട്ട് മംഗളൂരു, ഉഡുപ്പി വഴിയാണ് ട്രെയിൻ സർവീസ് നടത്തുക. ഗോവ (മഡ്ഗാവ്) രാത്രി 01:45ന് എത്തുന്ന ട്രെയിൻ മൂന്നാംദിനം ഉച്ചയ്ക്ക് രണ്ടിന് ഹസ്രത് നിസാമുദ്ദീനിലെത്തും.രണ്ട് എസി ത്രീ ടയർ കോച്ചുകളും 10 സ്ലീപ്പർ ക്ലാസ് കോച്ചുകളും 11 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളുമാണ് സ്പെഷ്യൽ ട്രെയിനിനുള്ളത്. തിരുവനന്തപുരത്ത് നിന്ന് ഹസ്രത് നിസാമുദ്ദീനിലേക്ക് സ്ലീപ്പർ ക്ലാസിന് 1145 രൂപയും തേർഡ് എസിയ്ക്ക് 2895 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

നേരത്തെ അതിർത്തിയിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ന്യൂഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചിരുന്നു. അന്ന് അനുവദിച്ച സ്പെഷ്യൽ ട്രെയിനിൻ്റെ റേക്ക് ഉപയോഗിച്ചാണ് കൊങ്കൺ പാത വഴി ന്യൂഡൽഹിയിലേക്ക് ഇപ്പോൾ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചിരിക്കുന്നത്.കൊങ്കൺ റൂട്ടിലൂടെ ന്യൂഡൽഹിയിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്ന് റെയിൽവേ മന്ത്രിയോട് താൻ അഭ്യർഥിച്ചിരുന്നെന്ന് മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. തിരുവനന്തപുരത്തിനും ഹസ്രത്ത് നിസാമുദ്ദീനും ഇടയിൽ കോട്ടയം വഴിയാണ് സ്പെഷ്യൽ ട്രെയിൻ സർവീസ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe