കേരള തീരത്ത് വീണ്ടും ചരക്കുകപ്പലിൽ തീപ്പിടിത്തം; നിയന്ത്രണവിധേയം

news image
Jun 13, 2025, 2:25 am GMT+0000 payyolionline.in

കൊച്ചി: കേരള തീരത്ത് വീണ്ടും ചരക്കുകപ്പലിൽ തീപ്പിടിത്തം. കോസ്റ്റ് ഗാർഡിന്റെ വേഗത്തിലുള്ള ഇടപെടലിൽ തീ നിയന്ത്രണവിധേയമാക്കി. സിംഗപ്പൂർ പതാകയുള്ള എംവി ഇന്ററേഷ്യ ടെനാസിറ്റി (IMO 10181445) എന്ന ചരക്കുകപ്പലിലാണ് തീപ്പിപ്പിടിത്തം ഉണ്ടായത്. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ അടിയന്തിര രക്ഷാപ്രവർത്തനത്തിലൂടെ തീ പൂർണമായും നിയന്ത്രണവിധേയമാക്കി. ഇന്ന് രാവിലെ 8:40നാണ് കപ്പലിലെ ഡെക്കിൽ സൂക്ഷിച്ചിരുന്ന ഒരു കണ്ടെയ്നറിൽ തീപിടിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.

 

മലേഷ്യയിലെ പോർട്ട് ക്ലാങ്ങിൽ നിന്ന് പുറപ്പെട്ട കപ്പലിൽ 1387 കണ്ടെയ്നറുകളും 25 ഫിലിപ്പീൻസ് സ്വദേശികളായ ജീവനക്കാരും ഉണ്ടായിരുന്നു. വിവരം ലഭിച്ചയുടനെ കോസ്റ്റ് ഗാർഡിന്റെ ഓഫ്‌ഷോർ പട്രോൾ വെസ്സലായ ICGS സാചേത് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ആകാശനിരീക്ഷണത്തിനായി കോസ്റ്റ് ഗാർഡിന്റെ ഡോർണിയർ വിമാനവും സ്ഥലത്ത് വിന്യസിച്ചിരുന്നു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe