കേരള മെഡിക്കൽ, എൻജിനീയറിങ്, ആർക്കിടെക്ചർ പ്രവേശനം: അപേക്ഷ നാളെ മുതൽ

news image
Jan 4, 2026, 3:25 pm GMT+0000 payyolionline.in

തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ കേരള എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സ് പ്രവേശനത്തിനുള്ള അപേക്ഷ നാളെ മുതൽ സമർപ്പിക്കാം. ജനുവരി 5 മുതൽ ജനുവരി 31വരെ ഓൺലൈൻ വഴി അപേക്ഷ നൽകാം. http://cee.kerala.gov.in വെബ്സൈറ്റ് വഴി അപേക്ഷ നൽകണം. വെബ്സൈറ്റിലെ ‘KEAM 2026 Online Application’ എന്ന ലിങ്ക് വഴി 31ന് വൈകീട്ട് അഞ്ച് വരെ അപേക്ഷ സമർപ്പിക്കാം. സംസ്ഥാനത്തെ മെഡിക്കൽ, ഡെൻറൽ, ആയൂർവേദ, ഹോമിയോ, മറ്റ് അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനായി നീറ്റ്-യു.ജി പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാർഥികൾ പ്രവേശന പരീക്ഷ കമീഷണർക്ക് ഇതോടൊപ്പം അപേക്ഷ സമർപ്പിക്കണം. ഇത്തരത്തിൽ അപേക്ഷ നൽകിയാൽ മാത്രമേ  കേരളത്തിലെ മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിന് ഇവരെ പരിഗണിക്കുകയുള്ളൂ. ആർക്കിടെക്ചർ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ പ്രവേശന പരീക്ഷ കമ്മിഷണർക്ക് അപേക്ഷ നൽകുന്നതോടൊപ്പം ദേശീയ അഭിരുചി പരീക്ഷയായി ‘നാറ്റ’ യോഗ്യത നേടുകയും വേണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe