തോടന്നൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പാലയാട് യൂണിറ്റ് കുടുംബസംഗമം തോടന്നൂർ ബ്ലോക്ക് പെൻഷൻ ഭവനിൽ നടത്തി. കുടുംബ സംഗമം യൂണിറ്റ് പ്രസിഡന്റ് ടി. കെ. ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ദേശീയ അധ്യാപക അവാർഡ് ജേതാവും ഭാരത് സ്കൗട്സ് ആന്റ് ഗൈഡ്സ് കേരള സ്റ്റേറ്റ് കമ്മീഷണറുമായ ബാലചന്ദ്രൻ പാറച്ചോട്ടിൽ ഉദ്ഘാടനം ചെയ്തു.കേരള സംസ്ഥാന കായികമേളയിൽ സബ്ബ് ജൂനിയർ വിഭാഗം ഹൈജമ്പിൽ സ്വർണമെഡൽ നേടിയ എ. ആർ. ഗുരുപ്രീത്തിന് പി. ചന്ദ്രൻ മൊമെന്റോ നൽകി ആദരിച്ചു. കായികാദ്ധ്യാപകനായ ഡോക്ടർ ഷിംജിത് മാസ്റ്റരെ കെ. ബാലക്കുറുപ്പ് പൊന്നാട അണിയിച്ചു.
ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് നാണു പാട്ടുപുരയും സംഘവും അവതരിപ്പിച്ച നാടൻപാട്ട്, യൂണിറ്റ് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറി.കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി എം. ചെക്കായി, എൻ. കെ. രാധാകൃഷ്ണൻ, കെ. ബാലക്കുറുപ്പ്, ഇ. നാരായണൻ മാസ്റ്റർ, വല്ലത്ത് ബാലകൃഷ്ണൻ, ഡോക്ടർ ഷിംജിത്, സി. കെ. അർജുൻ, എ. ആർ. ഗുരുപ്രീത്, കെ. ടി. നാണു, കെ. കെ. കാർത്യായനി, വി. പി. രവീന്ദ്രൻ, നാണു തറമ്മൽ തുടങ്ങിയവർ സംസാരിച്ചു.