കേവലഭൂരിപക്ഷം ഉറപ്പിച്ച്‌ കോൺഗ്രസ്‌; “താമര’ അരിഞ്ഞ്‌ കർണാടക

news image
May 13, 2023, 7:51 am GMT+0000 payyolionline.in

ബംഗളൂരു > കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരുമ്പോൾ കേവലഭൂരിപക്ഷം ഉറപ്പിച്ച്‌ കോൺഗ്രസ്‌. 125 ലധികം സീറ്റുകളിലാണ്‌ കോൺഗ്രസ്‌ ലീഡ്‌ ചെയ്യുന്നത്‌. ബിജെപിക്ക്‌ 68 സീറ്റിലും ജെഡിഎസ്‌ 22 സീറ്റിലുമാണ്‌ ലീഡുള്ളത്‌.  ആരുടേയും പിന്തുണയില്ലാതെ കോൺഗ്രസ് അധികാരത്തിലേറുമെന്നും സഹകരിക്കാൻ ആരെങ്കിലും തയ്യാറായാൽ അവരുമായി മാത്രം ചർച്ച ചെയ്യുമെന്നും കോൺഗ്രസ് അറിയിച്ചു. പ്രധാന നേതാക്കളിൽ ഭൂരിഭാഗവും ജയത്തിലേക്ക് അടുക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. കനക്പുരയിൽ കെപിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറിന്റെ ലീഡ് അമ്പതിനായിരത്തിലേക്ക് എത്തി.

കർണാടക തെരഞ്ഞെടുപ്പ്‌ ഫലങ്ങളുടെ അവസാന സൂചനകൾ അനുസരിച്ച്‌ ബിജെപിക്ക്‌ തെക്കേ ഇന്ത്യയിലെ അവസാന  താവളവും  നഷ്‌ടമാകുകയാണ്‌. ബിജെപിയുടെ  ഭരണത്തിലുണ്ടായിരുന്ന കർണാടകത്തിൽ നിന്നുകൂടി ജനങ്ങൾ അവരെ തുടച്ചുമാറ്റിയതോടെ ദക്ഷിണേന്ത്യയിൽ ബിജെപിക്ക്‌ ഇനി ഭരണമില്ല. വിഭജന രാഷ്‌ട്രീയം കന്നഡ നാട്ടിൽ വേണ്ടെന്ന്‌ ജനങ്ങൾ വ്യക്തമാക്കിക്കഴിഞ്ഞു. ജയിച്ചവരെ കൂറുമാറാതെ കാക്കാൻ കോൺഗ്രസിനു കഴിയുകയും മുപ്പതോളം സീറ്റുള്ള ജനതാദൾ എസ്‌ മതനിരപേക്ഷ നിലപാടിൽ നിൽക്കുകയും ചെയ്‌താൽ കർണാടകത്തിൽ ജനഹിതം വിജയിക്കും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe