കൊച്ചിയിൽ മത്സ്യബന്ധനത്തിന് പോയ അഞ്ചുപേരെ കാണാതായി, കടലിലേക്ക് പോയത് പുലര്‍ച്ചെ നാലുമണിക്ക്

news image
Oct 24, 2025, 2:55 pm GMT+0000 payyolionline.in

കൊച്ചി: കൊച്ചി ചെല്ലാനത്തുനിന്ന് കടലിൽ മത്സ്യബന്ധനത്തിന് പോയ അഞ്ച് മത്സ്യത്തൊഴിലാളികളെ കാണാതായി. KL03 4798 എന്ന നമ്പറിലുള്ള ഇമ്മാനുവൽ എന്ന വള്ളത്തിൽ പോയവരെയാണ് കാണാതായത്. ഒറ്റ എൻജിൻ ഘടിപ്പിച്ച വള്ളമാണിത്. ഇന്ന് പുലർച്ചെ നാലുമണിക്കാണ് ഇവർ കടലിലേക്ക് പോയത്. രാവിലെ 9 മണിയോടെ മടങ്ങി വരേണ്ടതായിരുന്നു. സെബിൻ, പാഞ്ചി, കുഞ്ഞുമോൻ, പ്രിൻസ്, ആന്റപ്പൻ, എന്നിവരെയാണ് കാണാതായത്. ചെല്ലാനം കണ്ടക്കടവ് സ്വദേശികളാണ് വള്ളത്തിലുള്ള ഉണ്ടായിരുന്നത്. എല്ലാവരും കണ്ടക്കടവ് സ്വദേശികളാണ്. കാണാതായവര്‍ക്കായി കോസ്റ്റ് ഗാർഡും നേവിയും അടക്കം തെരച്ചിൽ തുടങ്ങി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe