കൊച്ചി: കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട. റൂറൽ പൊലീസിന്റെ സ്പെഷ്യൽ സ്ക്വാഡാണ് എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്. രണ്ട് പേർ പിടിയിലായി. കാറിൽ ലഹരി കടത്തുകയായിരുന്ന കുട്ടമശ്ശേരി ആസാദ് പിടിയിലായത് കരിയാട് ജങ്ഷനിലെ പരിശോധനക്കിടെയാണ്. 350 ഗ്രാം എംഡിഎംഎയും അരക്കിലോ കഞ്ചാവും രണ്ട് എൽഎസ്ഡി സ്റ്റാമ്പുമാണ് ഇയാളുടെ കാറിൽ നിന്ന് പിടിച്ചെടുത്തത്.
കരിയാട് ജംഗ്ഷന് സമീപത്ത് വെച്ചാണ് റൂറൽ എസ് പിയുടെ സ്പെഷ്യൽ ടീമായ ഡാൻസാഫ് ഇയാളെ പിടികൂടിയത്. ഇന്നലെ രാത്രി വൈകി മറ്റൊരു ലഹരിക്കടത്തുകാരനെയും ഡാൻസാഫ് സംഘം പിടികൂടിയികുന്നു. വൈപ്പിൻ സ്വദേശി അജു ജോസഫിൽ നിന്ന് പിടിച്ചെടുത്തത് 70 ഗ്രാം എംഡിഎംഎയാണ്.
ബെംഗളൂരുവിൽ നിന്ന് നൈജീരിയൻ സ്വദേശിയുടെ കയ്യിൽ നിന്ന് വാങ്ങിയ മയക്കുമരുന്നുമായി വന്ന് നാട്ടിൽ ചില്ലറ വിൽപനക്കായിരുന്നു അജുവിന്റെ പദ്ധതി. രണ്ടുപേരെയും വിശദമായി ചോദ്യം ചെയ്ത് ആരൊക്കെയാണ് മയക്കുമരുന്ന് വാങ്ങുന്നത്. വിൽപന കണ്ണികൾ വേരെ ആരൊക്കെ, എവിടെ നിന്നൊക്കെയാണ് മയക്കുമരുന്ന് എത്തിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ കണ്ടെത്താനാണ് റൂറൽ പൊലീസ് ശ്രമിക്കുന്നത്.