കൊച്ചി മെട്രോ സര്‍വ്വീസ് ഇനി തൂപ്പൂണിത്തുറ വരെ, ഫ്ളാഗ് ഓഫ്ചെയ്ത് പ്രധാനമന്ത്രി

news image
Mar 6, 2024, 6:24 am GMT+0000 payyolionline.in

കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. രാവിലെ പത്തിന് കൊൽക്കത്തയിൽ നിന്ന് ഓൺലൈനായി പ്രധാനമന്ത്രി മെട്രോ ഫ്ലാഗ് ഓഫ് ചെയ്തു. ആലുവ മുതൽ  തൃപ്പൂണിത്തുറ വരെ 25 സ്റ്റേഷനുകളുമായി 28.2 കിലോമീറ്റർ ദൂരമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിൽ പൂർത്തിയായത് . ആകെ ചെലവ് 7377 കോടിരൂപയാണ്. ഉദ്ഘാടനശേഷം തൃപ്പൂണിത്തുറയിൽ നിന്ന് ഭിന്നശേഷിയുള്ള കുട്ടികളുമായി ആദ്യ ട്രെയിൻ ആലുവയിലേക്ക് പുറപ്പെട്ടു. ആദ്യ ട്രെയിൻ പുറപ്പെട്ടതിന് ശേഷം  പൊതുജനങ്ങൾക്കായുള്ള  സർവീസ് ആരംഭിച്ചു.തൃപ്പൂണിത്തുറയിൽ നിന്നും കൊച്ചി നഗരത്തിലേക്കുള്ള  യാത്ര ഇനി സുഗമമാകുമെന്ന്. മുഖ്യമന്ത്രിയുടെ വീഡിയോ സന്ദേശം ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe