കൊച്ചി വാരപ്പെട്ടിയിൽ കെഎസ്‌ഇബി അധികൃതർ വാഴകൾ വെട്ടിയ സംഭവം: കലക്‌ടർ റിപ്പോർട്ട് തേടി

news image
Aug 7, 2023, 1:58 pm GMT+0000 payyolionline.in

കൊച്ചി: വാരപ്പെട്ടിയിൽ ഓണത്തിന്‌ വിളവെടുക്കാൻ പാകമായ 406 നേന്ത്രവാഴകൾ കെഎസ്‌ഇബി അധികൃതർ വെട്ടിനശിപ്പിച്ച സംഭവത്തിൽ കലക്‌ടർ എൻഎസ് കെ ഉമേഷ് റിപ്പോർട്ട് തേടി. കോതമംഗലം താലൂക്ക് തഹസിൽദാരോട് രണ്ടുദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശിച്ചിരിക്കുന്നത്. 220 കെവി ടവർലൈനിന്റെ അടിയിൽ നിന്ന ഇളങ്ങവം കാവുംപുറം തോമസിന്റെ കുലച്ച വാഴകളാണ്‌ കെഎസ്‌ഇബി അധികൃതർ വെള്ളിയാഴ്‌ച വെട്ടിമാറ്റിയത്.

ഞായറാഴ്‌ച കൃഷിയിടത്തിൽഎത്തിയപ്പോഴാണ്‌ വാഴകൾ വെട്ടിക്കളഞ്ഞ വിവരം അറിയുന്നത്. മുൻകൂട്ടി നോട്ടീസ്‌ നൽകാതെയാണ്‌ വാഴ വെട്ടിയത്‌. സ്വര്‍ണം പണയപ്പെടുത്തി സ്വരൂപിച്ച രണ്ട് ലക്ഷം കൊണ്ടാണ് കൃഷിയാവശ്യത്തിനായി മോട്ടോര്‍ പമ്പ് സെറ്റ് സ്ഥാപിച്ചത്. അങ്കമാലിയില്‍ നിന്ന് 22 രൂപ നിരക്കില്‍ സ്വര്‍ണമുഖി ഇനം വാഴ തൈകളാണ് കൃഷി ചെയ്‌തതെന്നും തോമസ്‌ പറഞ്ഞു. ആയിരം വാഴകളാണ് കൃഷി ചെയ്‌തിരുന്നത്. എന്നാൽ, ടവർ ലൈന്റെ അടിയിൽ ഇത്തരം കൃഷി നടത്താൻ അനുവാദമില്ലെന്നും ഇത് ലൈനിലേക്ക് പടർന്ന്‌ പലപ്പോഴും തീപിടിത്തമുണ്ടായിട്ടുണ്ടെന്നും വൈദ്യുതി ഷോർട്ട്‌ സർക്യൂട്ടിന് സാധ്യതയുള്ളതിനാലാണ്‌ വാഴകൾ വെട്ടിയതെന്നുമായിരുന്നു കെഎസ്ഇബി വൈദ്യൂതി പ്രസരണവിഭാഗം അധികൃതരുടെ വിശദീകരണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe