കൊണ്ടോട്ടി (മലപ്പുറം): കൊണ്ടോട്ടിയിൽ എക്സൈസ് നടത്തിയ ലഹരിവേട്ടയിൽ ഒരാൾ അറസ്റ്റിൽ. ചേലേമ്പ്ര കൊളക്കാട്ടുചാലി നീലാടത്ത് മലയിൽ വീട്ടിൽ മുഹമ്മദ് നിഷാദ് (34) ആണ് അറസ്റ്റിലായത്.
നിഷാദിന്റെ കൈയ്യിൽ നിന്ന് 31 ഗ്രാം ഹെറോയിൻ പിടിച്ചെടുത്തു. പ്രതിയെ നാളെ മലപ്പുറം ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതിയിൽ ഹാജരാക്കും. എക്സൈസ് ഇൻസ്പെക്ടർ എ.പി. ദിപീഷ് ആണ് പരിശോധനക്ക് നേതൃത്വം നൽകിയത്.
എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് അബ്ദുൽ നാസർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടരായ പ്രജോഷ് കുമാർ, ജ്വോതിഷ് ചന്ദ്, മുഹമ്മദലി, പ്രശാന്ത്, പ്രിവന്റീവ് ഓഫീസർ ഷിജിത്, സിവിൽ എക്സൈസ് ഓഫീസർമാരായ സതീഷ് കുമാർ, വിനയൻ, വനിത സിവിൽ എക്സൈസ് ഇൻസ്പെക്ടർ മായാദേവി, ഡ്രൈവർ അനിൽ കുമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.