കൊയിലാണ്ടിയിലെത്തിയ ട്രെയിനിൻ്റെ അടിഭാഗത്ത് തീ; റെയിൽവെ ജീവനക്കാർ തീയണച്ചു

news image
Mar 12, 2025, 4:36 pm GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നിർത്തിയ ട്രെയിനിന്റെ അടിവശത്ത് തീപടർന്നു. ഇന്ന് വൈകീട്ടാണ് സംഭവം. 66323 നമ്പർ കണ്ണൂർ ഷൊർണൂർ പാസഞ്ചർ മെമു ട്രെയിനിൻ്റെ അടിവശത്താണ് തീപടർന്നത്.

റെയിൽവേ ജീവനക്കാർ കൃത്യസമയത്ത് ഇടപെട്ട് തീ അണച്ചതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. 6:50 ന് സ്റ്റേഷനിൽ എത്തിയ ട്രെയിൻ അര മണിക്കൂർ വൈകിയാണ് സ്റ്റാർട്ട് ചെയ്‌തത്. ബ്രേക്ക് ബൈൻഡിങ് മൂലമാണ് തീ ഉണ്ടായതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

സ്റ്റേഷൻ സുപ്രണ്ട് വിനു ടി, പോയ്ൻ്റ്സ്‌മാൻ പ്രത്യുവിൻ, അഭിനന്ദ് എന്നിവർ തക്ക സമയത്ത് ഇടപെട്ട് തീ അണയ്ക്കുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe