കൊയിലാണ്ടി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കൊയിലാണ്ടി മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ. ദാസൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ പതിനൊന്നരയോടെ നേതാക്കൾക്കൊപ്പം സിവിൽ സ്റ്റേഷനിലെത്തിയ അദ്ദേഹം വരണാധികാരിയായ തഹസിൽദാർ ടി.ബി. പ്രകാശ് മുൻപാകെയാണ് പത്രിക സമർപ്പിച്ചത്.
കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്നും നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത പ്രകടനമായാണ് സ്ഥാനാർത്ഥിയും നേതാക്കളും സിവിൽ സ്റ്റേഷനിലേക്ക് എത്തിയത്. പത്രിക സമർപ്പണത്തിന് കെ.കെ. മുഹമ്മദ്, ടി.കെ. ചന്ദ്രൻ, എൽ.ജി. ലിജീഷ്, പി. സത്യേന്ദ്രൻ, എം.പി. ശിവാനന്ദൻ, കബീർ സലാല തുടങ്ങിയ മുന്നണി നേതാക്കൾ നേതൃത്വം നൽകി.
