കൊയിലാണ്ടിയിൽ തെരുവുനായ ബൈക്കിനു കുറുകെ ചാടി ബൈക്ക് യാത്രക്കാരൻ മരിച്ചു

news image
Jun 26, 2023, 4:37 pm GMT+0000 payyolionline.in

കൊയിലാണ്ടി: തെരുവുനായ ബൈക്കിനു കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് പരിക്കേറ്റ യാത്രകാരൻ മരണമടഞ്ഞു. കോമത്തുകര കളത്തിൽ താഴ വൈശാഖ് ( അപ്പു 24)) -ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 10 മണിയോടെ കോമത്ത് കര മേലുർ റോഡിൽ വെച്ചായിരുന്നുഅപകടം.ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും , പിന്നീട് മെഡിക്കൽ കോളെജിലും പ്രവേശിപ്പിക്കുകയായിരുന്നു. ഷാജിയുടെയും, ലതയുടെയും മകനാണ്. സഹോദരി: ഐശ്വര്യ. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe