കൊയിലാണ്ടിയിൽ ബൈക്കിൽ ലോറിയിടിച്ച് അപകടം; യുവാവ് ലോറികയറി മരിച്ചു

news image
Feb 10, 2025, 4:56 am GMT+0000 payyolionline.in

കൊയിലാണ്ടി: ബൈക്കിൽ നിന്നും തെറിച്ചു വീണ യുവാവ് ലോറികയറി മരിച്ചു. രണ്ടു പേർക്ക് പരിക്ക്.  ബൈക്കിൽ നിന്നും തെറിച്ചു വീണ യുവാവിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങിറങ്ങുകയായിരുന്നു . പുളിയഞ്ചേരി കണ്ണിക്കുളത്ത് അശോകന്റെ മകൻ ആദർശ് (27 ) ആണ് ദാരുണമായി മരിച്ചത്   ഇന്ന് പുലർച്ചെ 1.45 ഓടെ കൊയിലാണ്ടിയിൽ പാർക്ക് റസിഡൻസി ഹോട്ടലിനു സമീപമാണ് അപകടം നടന്നത്.

 

സംഭവത്തിൽ ബൈക്ക് യാത്രക്കാരായ മറ്റ് രണ്ട് യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ലോറി തട്ടി ബൈക്ക് നിന്നും തെറിച്ചുവീണ യുവാവിന്റെ ദേഹത്തുകൂടി മറ്റൊരു ലോറി കയറിയിറങ്ങുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.

അപകടത്തിൽ പരിക്കേറ്റ യുവാക്കൾ ഏറെ നേരം റോഡിൽ കിടന്നു. തുടർന്ന് നാട്ടുകാർ കൊയിലാണ്ടി പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു. മരിച്ചയാളുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പരിക്കേറ്റ രണ്ടു പേരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട്ടേക്ക് കൊണ്ട് പോയി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe