കൊയിലാണ്ടിയിൽ മദ്യപാനത്തിനിടെ വാക്കുതർക്കം: തമിഴ്‌നാട് സ്വദേശി തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടു

news image
Aug 13, 2026, 5:24 am GMT+0000 payyolionline.in

കൊയിലാണ്ടി: മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തിനും അക്രമത്തിനും ഒടുവിൽ കൊയിലാണ്ടിയിൽ ആക്രിക്കച്ചവടക്കാരൻ കൊല്ലപ്പെട്ടു. തിരുനെൽവേലി സ്വദേശിയായ ഊമദുരൈ (42) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സ്വദേശിയായ മണികണ്ഠനെ കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു.

കൊയിലാണ്ടി മീത്തലെക്കണ്ടി പള്ളിക്ക് സമീപം ആക്രിക്കച്ചവടം നടത്തുന്ന വാടകക്കെട്ടിടത്തിൽ വെച്ചാണ് സംഭവം. ഒപ്പമുണ്ടായിരുന്നവരുമായി മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കം അക്രമത്തിലേക്ക് കലാശിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്നാണ് കരുതുന്നത്.

ഇന്നലെ രാത്രിയാണ് സംഭവം നടന്നതെങ്കിലും ഇന്ന് രാവിലെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. സ്ഥലത്തെത്തി പ്രാഥമിക പരിശോധന പൂർത്തിയാക്കിയ കൊയിലാണ്ടി പോലീസ് ഊമദുരൈയുടെ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe