കൊയിലാണ്ടി: പന്തലായനി ഹൈസ്കൂളിന് സമീപത്ത് വെച്ച് വയോധികൻ ട്രെയിൻ തട്ടി മരിച്ചു. ഇന്ന് വൈകുന്നേരം 3.30-ഓടെയാണ് അപകടം നടന്നത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം 65 വയസ്സ് പ്രായം തോന്നിപ്പിക്കുന്ന ഇദ്ദേഹം നീല ഷർട്ടും വെള്ള മുണ്ടുമാണ് ധരിച്ചിരിക്കുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
കൊയിലാണ്ടിയിൽ വയോധികൻ ട്രെയിൻ തട്ടി മരിച്ചു; ആളെ തിരിച്ചറിഞ്ഞിട്ടില്ല
Aug 1, 2026, 10:56 am GMT+0000
payyolionline.in
ഏത് സാഹചര്യവും നേരിടാൻ സംസ്ഥാനം സജ്ജം; പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കും ..
വടകരയിൽ ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം: എട്ടോളം പേർക്ക് പരിക്ക്
