കൊയിലാണ്ടി: ദേശീയപാതയിൽ പഴയ ചിത്രാ ടാക്കീസിന് സമീപം സ്കൂട്ടറിൽ ടാങ്കർ ലോറിയിടിച്ച് മരിച്ചത് കോരപ്പുഴ സ്വദേശിനി. കോരപ്പുഴ അഖില നിവാസിൽ അനിലേഷിന്റെ ഭാര്യ ഷൈജ (48 ) യാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ആയിരുന്നു അപകടം.
ഭർത്താവ് : അനിലേഷ് (റിട്ട. സി ആർ പി എഫ്,കോൺഗ്രസ്സ് കാപ്പാട് മണ്ഡലം സെക്രട്ടറി ). മക്കൾ :ആദിത്യൻ, പരേതയായ അനഘ. അച്ഛൻ : മരപ്പുറക്കൽ ചന്ദ്രൻ. അമ്മ : ലീല. സഹോദരങ്ങൾ :അനിൽ, സുനിൽ, അജിത