കൊയിലാണ്ടി : ഇർഷാദുൽ മുസ്ലിമീ സംഘം മസ്ജിദിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കമായി. മസ്ജിദ് പ്രസിഡന്റ് ടി.കെ. അബ്ദുൽ നാസർ കുറ്റിയടിക്കൽ കർമ്മം നിർവ്വഹിച്ചതോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ചടങ്ങിൽ ജനറൽ സെക്രട്ടറി ടി.എ. സുൽത്താൻ, ട്രഷറർ ബി.പി. ഹാരിസ് എന്നിവരും എൻ.കെ. മുസ്തഫ, കെ. അബ്ദുള്ള, സി. അബ്ദുൽ ജലീൽ, എസ്.കെ. ഹംസ, എ.പി.എം. ഖലീൽ റഹ്മാൻ, എ.പി. ഹിജാസ്, എം.എ. റസാക്ക്, ടി.പി. ഇസ്മായിൽ, ഇബ്രാഹിം പി.എം., ബി.എച്ച്. ഹാഷിം, ആർ.എം. സമദ്, ജാഫർ സഖാഫ്, ഇസഹാക്ക് സഖാഫി, ജെ.എം. അഷറഫ്, പി. റസാക്ക്, കെ.പി. അഹമ്മദ് സകാഫ്, കെ.പി. ഹാരിസ്, നാസർ നാലകത്ത്, റഷീദ് എസ്.എം., എ.പി. ഷംസുദ്ദീൻ, എം.എം. അലി എന്നിവരും പങ്കെടുത്തു .
കൊയിലാണ്ടി ഇർഷാദുൽ മുസ്ലിമീ സംഘം മസ്ജിദ് പുനരുദ്ധാരണ പ്രവൃത്തികൾക്ക് തുടക്കമായി
Mar 5, 2026, 2:43 pm GMT+0000
payyolionline.in
