കൊയിലാണ്ടി: കൊയിലാണ്ടിയിൽ എടിഎമ്മിലേക്ക് നിറക്കാൻ കൊണ്ടുപോയ പണം തട്ടിയ മൂന്നു പ്രതികളെയും കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതികൾ മാസങ്ങളായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതായിരുന്നു എ ടി എം പണം തട്ടിപ്പ്. സംഭവത്തിലെ മുഖ്യ ആസൂത്രകൻ താഹയാണെന്ന് കോഴിക്കോട് റൂറൽ എസ്പി നിധിൻ രാജ് പറഞ്ഞു.
തട്ടിയെടുത്ത പണത്തിൽ 37 ലക്ഷം രൂപ ഇയാളുടെ പക്കൽ നിന്നു പൊലീസ് കണ്ടെടുത്തു. വില്യാപ്പള്ളിയിൽ നിന്നാണ് പണം കണ്ടെത്തിയത്. ബാങ്കുമായി ചേർന്ന് പ്രവർത്തിക്കുന്ന പയ്യോളി സ്വദേശി സുഹൈലിനേയും കൂട്ടാളി യാസിറിനേയും മറ്റൊരാളേയും ഉപയോഗിപ്പെടുത്തി നടത്തി നാടകമാണ് ഈ കൊള്ളയെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ പേരുടെ പങ്ക് പൊലീസ് അന്വേഷിച്ച് വരികയാണ്. അതിനിടെ പണം തട്ടിയ സംഭവത്തിൽ ബാങ്ക് അധികൃതർ പൊലീസിൽ പരാതി നൽകി.