കൊയിലാണ്ടി: കാറിനു തീപിടിച്ചു. ഉച്ചക്ക് രണ്ടു മണിയോടുകൂടിയാണ് കൊയിലാണ്ടി പെരുവട്ടൂരിൽ ഫാസ്റ്റ് ട്രാക്ക് കാർ വർക്ക്ഷോപ്പിൽ മെയിന്റനൻസ് വർക്കിനിടെ ഓൾട്ടോ കാറിന് തീപിടിച്ചത്.വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി എം. അനിൽകുമാറിന്റെ നേതൃത്വത്തിൽ എത്തുകയും തീ പൂർണമായും അണക്കുകയും ചെയ്തു.




കാറിന്റെ എൻജിൻ ഭാഗം ഒഴികെ മുഴുവനും തീ പടർന്നിരുന്നു.ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഹേമന്ത് ബി,,ഇ എം.,നിധി പ്രസാദ്,വി. പി.രജീഷ് ഹോംഗാർഡ് അനിൽകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.