കൊയിലാണ്ടി : കൊയിലാണ്ടി ശ്രീരാമകൃഷ്ണ മഠം മലബാർ മെഡിക്കൽ കോളജിൻ്റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് നടത്തി. ബ്രത്മചാരി ഭുവൻ നിലവിളക്കു കൊളുത്തി മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ഭാവ പ്രചാർ പരിഷത്ത് ചെയർമാൻ സുകുമാരൻ മാസ്റ്റർ അദ്ധ്യക്ഷം വഹിച്ചു.
സ്വാഗത സംഘം ചെയർമാൻ മുരളി കെ.കെ., സംസ്ഥാന ജോ: കൺവീനർ രാമകൃഷ്ണൻ തലശ്ശേരി, സന്ദീപ് ലാൽ ( മലബാർ മെഡിക്കൽ കോളജ്) കെ.പി കുമാരൻ, എന്നിവർ ആശംസ നേർന്നു.
ഭാവ പ്രചാർ പരിഷത്ത് ജനറൽ സിക്രട്ടറി അജിത്ത് കെ.ആർ സ്വാഗതവും ശ്രീധരൻ പാലയാട്ട് നന്ദിയും പറഞ്ഞു.
ജനറൽ മെഡിസിൻ, അസ്ഥി രോഗം, കണ്ണ്, ത്വക്ക്, ഗൈനക്കോളജി എന്നീ വിഭാഗങ്ങളിൽ വിദഗ്ദ ഡോക്ടർമാർ രോഗികളെ പരിശോധിച്ചു. വിവിധ വിഭാഗങ്ങളിലായി നാനൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു.