കൊയിലാണ്ടി സബ് ട്രഷറിക്ക് പുതിയ കെട്ടിടം : 2 കോടി രൂപയുടെ ഭരണാനുമതിയായി

news image
Sep 7, 2024, 3:27 am GMT+0000 payyolionline.in

കൊയിലാണ്ടി:  കൊയിലാണ്ടി സബ് ട്രഷറിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ ഭരണാനുമതിയായി. കാലപ്പഴക്കവും സ്ഥലപരിമിതിയും കാരണം പൊറുതിമുട്ടിയ കോടതി വളപ്പിലെ പഴയ കെട്ടിടം പൊളിച്ചു മാറ്റിയാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്.

പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി ട്രഷറിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി അരങ്ങാടത്തുള്ള വാടക കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. ട്രഷറി ടൗണില്‍ നിന്ന് പുറത്തായതും രണ്ടാം നിലയിലായതും ട്രഷറിയില്‍ എത്തുന്നവർക്ക് പ്രത്യേകിച്ച് പെൻഷനേഴ്സിന് വലിയ ബുദ്ധിമുട്ടാണ് ഉണ്ടായിരിക്കുന്നത്.

കൊയിലാണ്ടി നഗരത്തിലെ ടൗണ്‍ പ്ലാനിങ്ങുമായി ബന്ധപ്പെട്ടുണ്ടായ ചില അനിശ്ചിതത്വം മൂലമുണ്ടായ കാലതാമസമാണ് കെട്ടിട നിര്‍മ്മാണം വൈകാന്‍ കാരണമായത്. സംസ്ഥാന സര്‍ക്കാരിന്റെ അക്രിഡിറ്റേഷന്‍ ഏജന്‍സിയായ എച്ച്.എല്‍.എല്ലി നാണ് നിര്‍മ്മാണ ചുമതല. എച്ച്.എല്‍.എല്‍ ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഒരു മാസത്തിനകം ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രവര്‍ത്തി ആരംഭിക്കാന്‍ കഴിയും. 2 കോടി രൂപ ചിലവിലാണ് പുതിയ സബ് ട്രഷറി കെട്ടിടം ഒരുങ്ങുന്നത്. ഇതിനകം പഴയ കെട്ടിടം പൊളിച്ചു മാറ്റേണ്ടതുണ്ട് .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe