കൊയിലാണ്ടി സർവ്വീസ് ബാങ്കിൽ തീ പിടുത്തം; ഒഴിവായത് വൻ അപകടം

news image
Feb 17, 2023, 2:07 pm GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്കിൽ തീ പിടുത്തം. ഒഴിവായത് വൻ അപകടം അഗ്നി രക്ഷാ സേനയും, പോലീസും നാട്ടുകാരും ചേർന്ന് തീയണച്ചു. വൈകീട്ട് 6.45 ഓടെയായിരുന്നു സംഭവം. എക്സ്സ്സ് ഓസിറ്റ് ഫാനിൽ നിന്നു ഷോർട്ട് സർക്യൂട്ട് കാരണം  ഫാൻ കസേരയിൽ വീണ് കത്തുകയായിരുന്നു.ബാങ്ക് പൂട്ടി പോയ ഉടനെയായിരുസംഭവം. ബാങ്കിൽ നിന്നും ശക്തമായ പുക ഉയരുന്നത് കണ്ട് നാട്ടുകാർ അഗ്നി രക്ഷാ സേനയെയും, പോലീസിനെയും, വിവരമറിയിക്കുകയായിരുന്നു.

കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്കിലുണ്ടായ തീപിടുത്തത്തെ തുടർന്ന് അഗ്നി രക്ഷാ സേനയും, പോലീസും, പൂട്ടു തകർക്കുന്നു.

പോലീസും, അഗ്നി രക്ഷാ സേനയും കുതിച്ചെത്തി ബാങ്കിൻ്റെ ഷട്ടർ കുത്തിതുറന്നു അകത്ത് കയറി തീയണക്കുകയായിരുന്നു. ഫയർ സ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദൻ്റെ നേതൃത്വത്തിൽ രണ്ട് ഫയർ യൂണിറ്റുകൾ എത്തിയിരുന്നു. കൊയിലാണ്ടി എസ്.ഐ.കെ.ടി.രഘുവിൻ്റെ നേതൃത്വത്തിലാണ് പോലീസ് സംഘം കുതിച്ചെത്തിയത്. ബാങ്ക് ജീവനക്കാരും ഭരണ സമിതി അംഗങ്ങളും ഉടൻ തന്നെ ബാങ്കിലെത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe