മൂടാടി : മൂടാടി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിലെ കൊയിലോത്തും പടി അംഗൻവാടിയുടെ പുതിയ കെട്ടിടത്തിൻ്റ പ്രവൃത്തി ആരംഭിച്ചു. 
പ്രവൃത്തി ഉത്ഘാടനം പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ നിർവ്വഹിച്ചു വാർഡ് മെമ്പർ എം.പി. അഖില സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡൻ്റ് ഷീജപട്ടേരി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. ഭാസ്കരൻ,യു. അശോകൻ, എൻ.കെ. അസൈനാർ, പി.കെ. സോമശേഖരൻ, സൂപ്പർവൈസർ രാജലക്ഷ്മി, എന്നിവർ സംസാരിച്ചു. ഷിബ ടീച്ചർ നന്ദി പറഞ്ഞു.
