കൊല്ലം ചിറയ്ക്ക് സമീപം കാർ നിയന്ത്രണം വിട്ട് സ്‌കൂട്ടറിലും ബൈക്കിലും ഇടിച്ച് അപകടം

news image
Mar 25, 2025, 10:55 am GMT+0000 payyolionline.in

കൊയിലാണ്ടി: കൊല്ലം ചിറയ്ക്ക് സമീപം കാര്‍ ബൈക്കിലും സ്‌കൂട്ടറിലുമിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെ കുട്ടികളുടെ പാര്‍ക്കിന് സമീപത്താണ് അപകടം നടന്നത്.

കെ.എല്‍ 18 എഡി 3740 നമ്പറിലുള്ള സ്വിഫ്റ്റ് കാറാണ് അപകടത്തില്‍പ്പെട്ടത്. കെ.എല്‍ 57 ഡബ്ല്യു 5948 സ്‌കൂട്ടറും കെ.എല്‍ 11 എ.വൈ 9208 നമ്പറിലുള്ള ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

 

വടകര ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ ഇതേ ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടറിലും എതിര്‍ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിലും ഇടിക്കുകയായിരുന്നു. സ്‌കൂട്ടര്‍ യാത്രികനും ബൈക്ക് യാത്രികനും പരിക്കുണ്ട്. ഇതില്‍ സ്‌കൂട്ടര്‍ യാത്രികന് സാരമായ പരിക്കുണ്ടെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe