കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവം കൊടിയേറി ; ഇനി ഭക്തിനിർഭരമായ നാളുകൾ

news image
Mar 30, 2025, 2:28 am GMT+0000 payyolionline.in

കൊയിലാണ്ടി : ദേശത്തിന്റെ പെരുമ കാത്തു പോരുന്ന ഏവരുടെയും, ഐശ്വര്യവും പുണ്യവുമായ കേരളത്തിലെ പ്രധാനക്ഷേത്രങ്ങളിലൊന്നായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോൽസവത്തിന് കൊടിയേറി. 45 കോൽ നീളമുള്ള മുളയിൽ 21 മുഴം കൊടിയാണ് അമ്മേ ശരണം വിളികളോടെ ഭക്തിയുടെ നിറവിലായിരുന്നു കൊടിയേറ്റം. രാവിലെ മേൽശാന്തി ക്ഷേത്രത്തിൽ പ്രവേശിച്ച ശേഷം പുണ്യാഹം നടത്തിയശേഷമായിരുന്നു കൊടിയേറ്റം.ചടങ്ങിൽപിഷാരികാവിലമ്മയുടെ അനുഗ്രഹം ഏറ്റുവാങ്ങാൻ നാനാതുറകളിൽപ്പെട്ട ഭക്തജനങ്ങൾ എത്തിച്ചേർന്നു. രാവിലെ പൂജ ചടങ്ങുകൾക്ക് ശേഷം കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ മേളപ്രമാണത്തിൽ കാഴ്ചശീവേലി ദർശിക്കാനും ഭക്തജന സഹസ്രം ഒഴുകിയെത്തി. തുടർന്ന് കൊല്ലം കൊണ്ടാടും പടി ക്ഷേത്രത്തിൽ നിന്നും ആദ്യ അവകാശ വരവ് ഭക്തിസാന്ദ്രമായി ക്ഷേത്രത്തിലെത്തിച്ചേർന്നു. തുടർന്ന് കുന്ന്യാ മല ഭഗവതി ക്ഷേത്രം, പണ്ടാരക്കണ്ടി, കുട്ടത്ത് കുന്ന്, പുളിയഞ്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തിസാന്ദ്രമായ വരവുകളും ക്ഷേത്രസന്നിധിയിലെത്തി. വൈകീട്ട് നടക്കുന്ന കാഴ്ചശീവേലിക്ക് പോരൂർ അനീഷ് മാരാർ മേളപ്രമാണിയായി ദീപാരാധനക്ക് ശേഷം സാംസ്കാരിക സദസ്സ് രാത്രി. 7.30 ഗാനമേള അഞ്ജു ജോസഫ് . ശ്രീനാഥ് നയിക്കുന്ന ഗാനമേള അരങ്ങേറും

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe