കൊല്ലം> സഹോദരനെ ആക്രമിച്ചത് ചോദ്യം ചെയ്യാനെത്തിയ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ അക്രമികള്‍ പിടിയിൽ. നാലുപേരാണ് പിടിയിലായത്. വെളിച്ചിക്കാല സ്വദേശികളായ ഷെഫീഖ്, അന്‍സാരി, സദാം, നൂറുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. കണ്ണനല്ലൂര്‍ വെളിച്ചിക്കലയില്‍ മുട്ടയ്ക്കാവ് സ്വദേശി നവാസ് (35) ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. നവാസിന്റെ സഹോദരൻ നബീലും സുഹൃത്ത് അനസും ഗൃഹപ്രവേശ ചടങ്ങ് കഴിഞ്ഞ് വരുന്ന വഴിക്ക് ഒരു സംഘം വഴിയില്‍ തടഞ്ഞുവെച്ച് അക്രമിക്കുകയായിരുന്നു. സംഭവത്തിൽ രാത്രി തന്നെ കണ്ണനല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.