കൊളാവിപ്പാലം: കൊളാവിപ്പാലം – കോട്ടക്കൽ വനിതാ സഹകരണ സംഘത്തിന്റെ പുതിയ ഭരണസമിതിയിലേക്ക് രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സബിത കെ.പി പ്രസിഡന്റായും നീരജ എ.എൻ വൈസ് പ്രസിഡന്റായും ചുമതലയേൽക്കും.
പുഷ്പലത എസ്.കെ, ശ്രീജ ടി.എം.ടി, ഷീജ വി, ഗിരിജ വി, സിന്ധു ടി, ഗായത്രി എസ്, വിപിന പി.കെ എന്നിവരാണ് ഭരണസമിതിയിലെ മറ്റ് അംഗങ്ങൾ.
