കൊൽക്കത്ത: ആർ.ജി കർ സർക്കാർ ആശുപത്രിയിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് തൃണമൂൽ എം.എൽ.എ നിർമൽ ഘോഷിനെ തിങ്കളാഴ്ച സി.ബി.ഐ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നു.
രാവിലെ 10.30ഓടെയാണ് അദ്ദേഹം സാൾട്ട് ലേക്കിലെ സി.ബി.ഐ കോംപ്ലക്സ് ഓഫിസിൽ എത്തിയത്. കൊല്ലപ്പെട്ട ഡോക്ടറുടെ അന്തിമ ചടങ്ങുകൾ ധിറുതിപിടിച്ച് നടത്താൻ നിർമൽ ഘോഷ് ശ്രമിച്ചതായി സി.ബി.ഐ ആരോപിച്ചു. അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. തൃണമൂൽ കോൺഗ്രസിന്റെ പാനിഹട്ടിലെ പ്രതിനിധിയാണ് നിർമൽ ഘോഷ്.
ആഗസ്റ്റ് ഒമ്പതിനാണ് കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ കോളജ് ആശുപത്രിയി സെമിനാർ ഹാളിൽ പി.ജി ട്രെയിനി ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. കേസിൽ മുഖ്യ പ്രതി സഞ്ജയ് റോയ്, ആശുപത്രി മുൻ പ്രിൻസിപ്പൽ എന്നിവടക്കം മൂന്നു പേരാണ് ഇതുവരെ അറസ്റ്റിലായത്.