കോടതി ബെഞ്ച് മാറ്റി; സൗദിയിൽ വധശിക്ഷ റദ്ദ് ചെയ്ത റഹീമിന്‍റെ മോചനകാര്യത്തിൽ തീരുമാനമായില്ല

news image
Oct 21, 2024, 10:20 am GMT+0000 payyolionline.in

റിയാദ്: സൗദിയിൽ വധശിക്ഷ റദ്ദ് ചെയ്ത കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചനകാര്യത്തിൽ ഇന്നും തീരുമാനമായില്ല. റിയാദിലെ ജയിലിൽ കഴിയുന്ന റഹീമിെൻറ മോചന ഹർജി ഇന്ന് കോടതി പരിഗണിച്ചെങ്കിലും തീരുമാനശമടുത്തില്ല.

തിങ്കളാഴ്ച (ഒക്ടോ. 21) രാവിലെ കേസ് കോടതി പരിഗണിക്കുമെന്ന് നേരത്തെ റഹീമിന്‍റെ അഭിഭാഷകനെ കോടതി അറിയിച്ചിരുന്നു. രാവിലെ കേസ് പരിഗണിച്ച കോടതി വിശദവിവരങ്ങൾ പരിശോധിച്ച ശേഷം വധശിക്ഷ റദ്ദ് ചെയ്ത അതെ ബെഞ്ചാണ് വിധി പറയേണ്ടതെന്നും ചീഫ് ജസ്റ്റീസിെൻറ ഓഫീസ് അക്കാര്യം തീരുമാനിക്കുമെന്നും അറിയിക്കുകയായിരുന്നു.

ഇന്നത്തെ സിറ്റിങ്ങിൽ മോചന ഉത്തരവുണ്ടാകും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. പബ്ലിക് പ്രൊക്യൂഷൻ ഉൾപ്പടെയുള്ള വകുപ്പുകളുടെ എല്ലാം നടപടിക്രമങ്ങൾ പൂർത്തിയായതിനാൽ ഇന്ന് മോചന ഉത്തരവ് പ്രതീക്ഷിച്ചിരുന്നതായി റിയാദിലെ റഹീം സഹായ സമിതി ഭാരവാഹികൾ പറഞ്ഞു. റഹീമിെൻറ അഭിഭാഷകൻ ഒസാമ അൽ അമ്പർ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി, റഹീമിെൻറ കുടുംബ പ്രതിനിധി സിദ്ധിഖ് തുവ്വൂർ എന്നിവർ രാവിലെ കോടതിയിലെത്തിയിരുന്നു.

ഏത് ബെഞ്ചാണ് പരിഗണിക്കേണ്ടതെന്ന് നാളെ ചീഫ് ജഡ്ജ് അറിയിക്കും. ഏത് ദിവസം സിറ്റിങ് ഉണ്ടാകുമെന്ന് പുതിയ ബെഞ്ച് പ്രതിഭാഗത്തിന് അറിയിപ്പ് നൽകുമെന്നും റഹീമിെൻറ അഭിഭാഷകനും കുടുംബ പ്രതിനിധിയും അറിയിച്ചു. നടപടിക്രമങ്ങളെല്ലാം പൂർത്തിയായ സ്ഥിതിക്ക് വരും ദിവസങ്ങളിൽ തന്നെ മോചന ഉത്തരവുണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണെന്ന് സഹായ സമിതി ഭാരവാഹികളും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe