പയ്യോളി: കോട്ടക്കല്‍ അഴിമുഖത്ത് മത്സ്യബന്ധനത്തിനായി പോയ തോണി അപകടത്തില്‍പ്പെട്ടു. ഇന്നലെ രാത്രി 11. മണിയോടെയാണ് സംഭവം.
അപകടത്തില്‍ ഒരാളെ കാണാതായിട്ടുണ്ട്. അഴിമുഖം സ്വദേശികളായ പിതാവും മകനുമായ സുബൈര്‍ , സുനീര്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. മകന് സുനീര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു.
നിലവില്‍ പിതാവിനായുള്ള തിരച്ചില്‍ തുടരുകയാണ്. ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മത്സ്യത്തൊഴിലാളികളും കോസ്റ്റല്‍ പോലീസും സ്ഥലത്തെത്തി വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.